Fri Sep 18, 2026 4:45 pm
FLASH
X

രാജീവ് ഗാന്ധി ജയന്തി: ഓണക്കിറ്റ് വീട്ടിലെത്തിച്ച് കോൺഗ്രസ് വലിയവിള മണ്ഡലം

HOME / Kerala / Latest News August 20, 2026

തിരുവനന്തപുരം: രാജീവ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാഞ്ജലിയും സിഗ്നേച്ചർ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജീവിന്റെ ഇന്ത്യയ്ക്ക് ശത്രുരാജ്യങ്ങൾ കുറവായിരുന്നെങ്കിൽ തന്റെ ഭരണകാലത്ത് മിത്രരാജ്യങ്ങൾ ഏതൊക്കെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും അറിയില്ലായിരുന്നുവെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

18 വയസ്സ് വോട്ടവകാശം ഏർപ്പെടുത്തി യുവമുന്നേറ്റത്തിന് വിത്തുപാകിയത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് എം.ആർ. പ്രശസ്ത് അധ്യക്ഷനായി. മേലത്തുമേലെ ജയചന്ദ്രൻ, ഇരണിയൽ ശശി, വി. മോഹൻതമ്പി, എ.ജി. നൂറുദീൻ, എസ്. ഉദയകുമാർ, ജസ്റ്റിൻ സ്കറിയ, മരുതൻകുഴി സുരേഷ്‌കുമാർ, പുതുമന കെ. വിജയകുമാർ, രാഹുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.

രാജീവ് ഗാന്ധി ജയന്തിയുടെ ഭാഗമായി മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു.