പത്തനാപുരം: ചിങ്ങം ഒന്നിനോടനുബന്ധിച്ച് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ഗാന്ധിഭവന്‍ ട്രസ്റ്റി പ്രസന്നാരാജന്‍ ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവനിലെ കര്‍ഷകുടുംബാംഗങ്ങളെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകരെ ആദരിക്കുകയും അവരുടെ കാര്‍ഷിക സേവനങ്ങളെ അനുമോദിക്കുകയും ചെയ്തു.
കൃഷിയുടെയും കര്‍ഷകരുടെയും പ്രാധാന്യം പുതുതലമുറയിലേക്ക് പകരുന്നതിന്റെയും കാര്‍ഷിക സംസ്‌കാരം സംരക്ഷിക്കുന്നതിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പരിപാടി.
ഇടുക്കി അടിമാലി കാര്‍മ്മല്‍ ഗിരി കോളേജില്‍നിന്ന് ഗാന്ധിഭവന്‍ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.
കാര്‍മ്മല്‍ ഗിരി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എയ്ഞ്ചല്‍ ബെന്നി, വര്‍ണ്ണ ശോ ഭകുമാര്‍, ഗാന്ധിഭവന്‍ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്‍ തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു.



