Wed Nov 11, 2026 5:39 am
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

മാനവ് സുതാറിന്റെ സ്പിൻ മികവ്; ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് 165 റൺസ് ജയം

Sports / Cricket August 19, 2026

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിന് ശേഷം 206 റൺസിന് ഓൾഔട്ടായി.

ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ്. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ സുതാർ മത്സരത്തിൽ ആകെ 10 വിക്കറ്റുകൾ സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സൊണാൽ ദിനുഷ രണ്ടാം ഇന്നിംഗ്സിലും 84 റൺസുമായി പൊരുതി. ധനഞ്ജയ ഡിസിൽവ 59 റൺസെടുത്തെങ്കിലും മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല.

അഞ്ചാം വിക്കറ്റിൽ ദിനുഷയും ധനഞ്ജയയും ചേർന്ന് 95 റൺസിന്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ധനഞ്ജയയെ ജഡേജയുടെ പന്തിൽ സുതാർ പിടികൂടിയതോടെ ശ്രീലങ്കയുടെ തകർച്ച തുടങ്ങി. തുടർന്ന് ദിനുഷയെയും പുറത്താക്കിയ സുതാർ പ്രഭാത് ജയസൂര്യ, ലാഹിരു കുമാര, കെഷാര നുവാന്ത എന്നിവരെയും പുറത്താക്കി ഇന്ത്യയുടെ വിജയം പൂർത്തിയാക്കി.

രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഞായറാഴ്ച കൊളംബോയിൽ ആരംഭിക്കും.

സ്കോർ: ഇന്ത്യ 462, 193 | ശ്രീലങ്ക 284, 206