Sun Aug 23, 2026 4:18 am
FLASH
X

‘മഴവില്ലായേ’ തരംഗം; 10 മില്യൺ കാഴ്ചകളുമായി ദുൽഖറിന്റെ ‘ഐ ആം ഗെയിം’

Entertainment / Malayalam August 19, 2026

ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ സിനിമയിലെ ആദ്യ ഗാനമായ ‘മഴവില്ലായേ’ യൂട്യൂബിൽ 10 മില്യണിലധികം കാഴ്ചകൾ നേടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പ്രണയഗാനമാണ് സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അർമാൻ മാലിക് ആലപിച്ച ഗാനത്തിന് ഷർഫുവാണ് വരികൾ എഴുതിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. ദുൽഖർ സൽമാനും കയദു ലോഹറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ 2026 സെപ്റ്റംബർ 3ന് ആഗോള റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഫാന്റസി ത്രില്ലറിൽ ആന്റണി വർഗീസ്, മിഷ്കിൻ, കയദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു