Fri Sep 18, 2026 4:55 pm
FLASH
X

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് പുതിയ സ്പെഷ്യൽ കൗൺസിൽ

Kerala / Latest News August 19, 2026

ദില്ലി: മുല്ലപ്പെരിയാർ കേസിൽ നിർണായക നീക്കവുമായി കേരളംപ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ സംസ്ഥാനത്തിന്റെ സ്പെഷ്യൽ കൗൺസിലായി നിയമിച്ചു.

മുല്ലപ്പെരിയാർ ഉൾപ്പെടെ കേരളവുമായി ബന്ധപ്പെട്ട എല്ലാ അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും ഇനി റോയ് എബ്രഹാം സംസ്ഥാനത്തിനായി ഹാജരാകും.

സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമാണ് റോയ് എബ്രഹാം സുപ്രീംകോടതിയിലും വിവിധ ട്രിബ്യൂണലുകളിലും ഹാജരാകുക.

1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന റോയ് എബ്രഹാം എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്.

മുൻ സർക്കാർ കാലത്ത് ഈ കേസുകളിൽ ഹാജരായിരുന്ന ജി. പ്രകാശിന് പകരമാണ് പുതിയ നിയമനമെന്നാണ് സൂചന. എന്നാൽ ജി. പ്രകാശിനെ മാറ്റിയതായി സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ നിയമപോരാട്ടം ഇനി പുതിയ അഭിഭാഷക സംഘത്തിനൊപ്പം.