Tue Aug 18, 2026 3:27 pm
FLASH
X

അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്ക് എടുക്കും മുന്നേ രാജി

Kerala August 18, 2026

കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ രാജി വെച്ചു

കോട്ടയം : കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു. പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കുന്നതിന് മുൻപ് പ്രസിഡന്റ്‌ രാജി വെക്കുകയായിരുന്നു. സ്വതന്ത്ര അംഗമായ സെനീന എൽഡിഎഫ് അംഗങ്ങളുടെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗംത്തിന്റെയും പിന്തുണയോടെയാണ് പ്രസിഡന്റ്‌ ആക്കിയത്. അവിശ്വാസത്തിൽ കേരള കോൺഗ്രസ് അംഗം ഉൾപ്പടെയാണ് ഒപ്പുവെച്ചത്. 14 അംഗങ്ങളിൽ എട്ട് പേരും അവിശ്വാസത്തെ പിന്തുണച്ചിരുന്നു.