Fri Nov 06, 2026 4:44 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഡോ. സുരേഷ് കുമാറിന് ബിസിനസ് എക്സലൻസ് അവാർഡ്

Kerala August 14, 2026

തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ 59-ാം വാർഷികത്തോടനുബന്ധിച്ച് വെള്ളയമ്പലം, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ, മികവ് സംരംഭ മികവിനുള്ള ബിസിനസ് എക്സലൻസ് അവാർഡ് ഡയറക്ടർ ഭരതശ്രീ ഡോ. സുരേഷ് കുമാർ പ്രഭാകരന് ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ സമ്മാനിച്ചു.

അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ, വ്യവസായ പ്രമുഖർ, വിവിധ മേഖലകളിലെ സംരംഭകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അവാർഡ് നേടിയ സ്ഥാപനത്തിന്റെ കൂട്ടായ പരിശ്രമത്തിനും അംഗീകാരമാണിതെന്ന് ഭരതശ്രീ ഡോ. സുരേഷ് കുമാർ പ്രഭാകരൻ പറഞ്ഞു.

അസോസിയേഷന്റെ സംരംഭകത്വ ബോധവത്കരണ പരിപാടികൾ, വിവിധ മേഖലകളിലെ സംരംഭകർ എന്നിവരിൽ ചടുലമായി പങ്കെടുത്തതിനും അംഗീകാരമായാണ് അവാർഡ് നൽകിയത്. പ്രസിഡന്റ് ഫസലുദ്ദീൻ, വൈസ് പ്രസിഡന്റ് ഡോ. പ്രേമകുമാർ, സെക്രട്ടറി സാജൻ, ജോയിന്റ് സെക്രട്ടറി പരാശരൻ, ട്രഷറർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.