Fri Nov 06, 2026 5:17 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

നാടകീയ നീക്കം; ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ട്

HOME August 12, 2026

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അപ്രതീക്ഷിത നീക്കമെന്നാണ് റിപ്പോർട്ട്.

ഇനി ചെയർമാൻ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് എൻ. ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി ഉടമകളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

2017 ജനുവരിയിലാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് എത്തിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത പടിയിറക്കം ടാറ്റാ ഗ്രൂപ്പിൽ വലിയ നേതൃമാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.