Fri Nov 06, 2026 3:46 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തി ചരിത്രം പറയാൻ ‘ജി.ഡി.എൻ’

HOME / Entertainment / Malayalam / Tamil August 1, 2026

ആർ. മാധവൻ നായകനാകുന്ന ബിഗ് ബജറ്റ് ബയോപിക് ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

‘ഇന്ത്യയുടെ എഡിസൺ’ എന്നറിയപ്പെടുന്ന പ്രമുഖ എഞ്ചിനീയറും വ്യവസായ സംരംഭകനുമായ ജി.ഡി. നായിഡുവിന്റെ ജീവിതമാണ് ചിത്രം ആവിഷ്കരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ കോയമ്പത്തൂരിനെ ഇന്ത്യയുടെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയ അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതയാത്രയും ശാസ്ത്ര-സാങ്കേതിക രംഗത്തെ സംഭാവനകളുമാണ് ചിത്രത്തിന്റെ പ്രമേയം.

കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാർ തന്നെയാണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് പോസ്റ്റർ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയതോടെയാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചത്.

ദേശീയ പുരസ്കാരം നേടിയ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ശ്രദ്ധേയമായ ജീവചരിത്ര കഥാപാത്രവുമായി മാധവൻ എത്തുന്നുവെന്ന പ്രത്യേകതയും ‘ജി.ഡി.എൻ’നുണ്ട്.

സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരടങ്ങുന്ന ശക്തമായ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലനാഥനും, എഡിറ്റിംഗ് ബിജിത്ത് ബാലയും നിർവഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സും ട്രൈ കളർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ഉർവശി തിയറ്റേഴ്സ് ആണ്.

ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തുന്ന ‘ജി.ഡി.എൻ’, ഇന്ത്യൻ ശാസ്ത്ര-വ്യവസായ ചരിത്രത്തിലെ ഇതിഹാസപുരുഷന്റെ ജീവിതം വലിയ സ്ക്രീനിൽ പകർത്തുന്ന ശ്രദ്ധേയ ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.