Mon Aug 03, 2026 3:58 am
FLASH
X

പമ്പാ നദി കരകവിഞ്ഞു; റാന്നി ടൗൺ വെള്ളത്തിനടിയിൽ, ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

Latest / Kerala / Latest News August 1, 2026

പത്തനംതിട്ട : കനത്ത മഴയെത്തുടർന്ന് പമ്പാ നദി കരകവിഞ്ഞൊഴുകിയതോടെ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റാന്നി ടൗണിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗതത്തെ പ്രളയം രൂക്ഷമായി ബാധിച്ചു. റാന്നി ടൗണിലെ മാമുക്ക്, പുളിമുക്ക് പാലങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതോടെ റാന്നി നഗരത്തിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.മേഖലയിലെ പ്രധാന യാത്രാ വഴികളായ: റാന്നി – തിരുവല്ല, റാന്നി – ചെറുകോൽപുഴ – കോഴഞ്ചേരി, റാന്നി – കീക്കൊഴൂർ – കോഴഞ്ചേരി
തുടങ്ങി എല്ലാ പ്രധാന റൂട്ടുകളിലും വെള്ളക്കെട്ട് കാരണം വാഹനഗതാഗതം തടസ്സപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ റവന്യൂ, രക്ഷാസേന വിഭാഗങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.