Sun Sep 20, 2026 12:51 am
FLASH
X

കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു

HOME / Kerala July 22, 2026

സംസ്ഥാന ഭൂജലവകുപ്പ് പുതുതായി വാങ്ങിയ അത്യാധുനിക കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് അമ്പലമുക്ക് ജലവിജ്ഞാനഭവനിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.

പൊതുജനങ്ങളുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലകളിൽ കുറഞ്ഞ ചെലവിൽ കുഴൽക്കിണർ നിർമ്മിക്കാനുള്ള യൂണിറ്റ്, ഡ്രില്ലിംഗ് സാമഗ്രികൾ എത്തിക്കാനുള്ള 7 ട്രക്കുകൾ, ഫീൽഡ് പരിശോധനകൾ വേഗത്തിലാക്കാൻ 9 എൽ.എം.വി വാഹനങ്ങൾ എന്നിവയാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.

തീരദേശ മേഖലകൾക്കായി റോട്ടറി റിഗ്ഗ് യൂണിറ്റുകളും 10 എൽ.എം.വി വാഹനങ്ങളും വാങ്ങുന്നതിനുള്ള ആറ് കോടി രൂപയുടെ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്.ചടങ്ങിൽ ഭൂജലവകുപ്പ് ഡയറക്ടർ റിനി റാണി.എസ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ വിമൽരാജ് എന്നിവരും പങ്കെടുത്തു.