Fri Jul 10, 2026 6:42 pm
FLASH
X
booked.net

ഓണക്കാലം : സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

News / Kerala July 10, 2026

ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ 2026 ജൂലൈ 09 രാവിലെ 08 മണി മുതൽ ആരംഭിച്ചു.

തിരുവനന്തപുരം : ചെന്നൈ – കൊല്ലം – ചെന്നൈ(ട്രെയിൻ നമ്പർ 06119/06120), തിരുവനന്തപുരം – താംബരം – തിരുവനന്തപുരം (ട്രെയിൻ നമ്പർ 06110/06109) പ്രതിവാര എക്സ്പ്രസ് സ്പെഷ്യലുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ട്രെയിൻ നമ്പർ 06119 ചെന്നൈ – കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ ബുധനാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചയ്ക്ക് 03.10-ന് എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 07.20-ന് കൊല്ലം ജംഗ്ഷനിൽ എത്തും.

അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശ്ശൂർ (എത്തുന്ന സമയം 00.55 മണി/ പുറപ്പെടുന്ന സമയം 00.58 മണി), ആലുവ എറണാകുളം ടൗൺ കോട്ടയം ചങ്ങനാശ്ശേരി തിരുവല്ല ചെങ്ങന്നൂർ മാവേലിക്കര കായംകുളം എന്നിവയാണ് സ്റ്റോപ്പുകൾ.

മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06120 കൊല്ലം – ചെന്നൈ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ വ്യാഴാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) രാവിലെ 10.40-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം പുലർച്ചെ 03.30-ന് എം.ജി.ആർ ചെന്നൈ സെൻട്രലിൽ എത്തും.

കായംകുളം മാവേലിക്കര ചെങ്ങന്നൂർ തിരുവല്ല ചങ്ങനാശ്ശേരി , കോട്ടയം എറണാകുളം ടൗൺ ആലുവ തൃശ്ശൂർ പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പെരമ്പൂർ എന്നിവയാണ് സ്റ്റോപ്പുകൾ.പതിനാറ് 3-ടയർ എസി ഇക്കോണമി കോച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്.

ട്രെയിൻ നമ്പർ 06110 തിരുവനന്തപുരം – താംബരം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ ബുധനാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചകഴിഞ്ഞ് 03.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 10.00-ന് താംബരത്ത് എത്തും.

വർക്കല (16.15 മണി/16.17 മണി), കൊല്ലം (16.55/17.00), കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, മധുര, കൊടൈക്കനാൽ റോഡ്, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂർ, വൃദ്ധാചലം, വില്ലുപ്പുരം, മേൽമരുവഥൂർ, ചെങ്കൽപട്ട് എന്നിവിയാണ് സ്റ്റോപ്പുകൾ.

മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06109 താംബരം – തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ വ്യാഴാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചയ്ക്ക് 02.00-ന് താംബരത്ത് നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 07.15-ന് തിരുവനന്തപുരത്ത് എത്തും. രണ്ട് 2-ടയർ എസി, നാല് 3-ടയർ എസി, നാല് 3-ടയർ എസി ഇക്കോണമി, ആറ് സ്ലീപ്പർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്.