Fri Nov 06, 2026 7:32 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ്; സോളാർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട – കെ.എസ്.ഇ.ബി.

HOME / Kerala July 10, 2026

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29ന് നൽകിയ നിർദ്ദേശപ്രകാരം സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി ബിൽ ചെയ്യപ്പെട്ടിട്ടുള്ള പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി കണക്കാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുമ്പോൾ ഫിക്സഡ്ചാർജ് കണക്കാക്കാൻ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാണ് പരിഗണിക്കേണ്ടത് എന്ന നിർദ്ദേശവും റെഗുലേറ്ററി കമ്മീഷൻ നൽകിയിട്ടുണ്ട്.

ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള നിർദ്ദേശം കെ.എസ്.ഇ.ബി., സെക്ഷൻ ഓഫീസുകൾക്ക് നല്കുന്നതായിരിക്കും. ഇതിനകം നോട്ടീസ് കിട്ടിയിട്ടുള്ള സോളാർ ഉപഭോക്താക്കളെ, കണക്കുകൾ പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകുന്നതുവരെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാത്തതിന്റെ പേരിലുള്ള വൈദ്യുതി വിച്ഛേദനത്തിൽ നിന്നും ഒഴിവാക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.