Fri Nov 06, 2026 7:32 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ലഹരിമുക്ത ക്യാമ്പസിനായി വിദ്യാർത്ഥികളുടെ കൈകോർക്കൽ; ശ്രീകൃഷ്ണ കോളേജിൽ ‘നശാ മുക്ത് ഭാരത് അഭിയാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു

HOME / Kerala July 10, 2026

അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാഘോഷത്തോടനുബന്ധിച്ച് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും എക്സൈസ് വകുപ്പും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ടി.ഡി. ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ ‘ലഹരി വിരുദ്ധ സന്ദേശം’ നൽകുകയും വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന്, “ലഹരിമുക്ത കേരളം – യുവതയുടെ ഉത്തരവാദിത്തം” എന്ന വിഷയത്തിൽ ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മണികണ്ഠൻ എം. വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചു.

വിദ്യാർത്ഥികൾ ഒരുക്കിയ “ആന്റി ഡ്രഗ് അബ്യൂസ് എക്സിബിഷനും”, സിഗ്നേച്ചർ ക്യാമ്പയിനും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. ലഹരി ഉപയോഗം ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നത് ദൃശ്യവത്കരിക്കുന്ന സ്റ്റിൽ മോഡലുകളും പോസ്റ്ററുകളും എക്സിബിഷനിൽ ഒരുക്കിയിരുന്നു. “ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ സിഗ്നേച്ചർ ക്യാമ്പയിനിൽ പങ്കാളികളായത്. 

സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് സിനോ സേവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സുരേഷ് വി. നമ്പൂതിരി, ഡോ. ജി. ഗായത്രി, സായംപ്രഭ മാനേജർ മാർഷൽ സി. രാധാകൃഷ്ണൻ, നശാ മുക്ത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ പി.എസ്. ജയപ്രിയ, കോളേജ് യൂണിയൻ പ്രതിനിധി ജ്യോതിഷ് കുമാർ, എൻ.എസ്.എസ് വോളന്റിയർമാരായ പി.കെ. കൃഷ്ണപ്രിയ, അമൽ ദാസ് എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്നു വരുന്ന “നശാ മുക്ത് ഭാരത് അഭിയാൻ ക്യാമ്പയിന്റെ” ഭാഗമായാണ് പരിപാടി ഒരുക്കിയത്.