Mon Nov 02, 2026 7:06 pm
FLASH
സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      കാത്തിരിപ്പിന് വിരാമം,ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്,      |      അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം      |      നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ      |      വെള്ളായണി കായൽ സംരക്ഷിക്കപ്പെടണം!      |      
X

ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ; ഒന്നിച്ചുള്ള പോരാട്ടത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ യോഗം ജൂലൈ 10 ന്

HOME / National July 9, 2026

ഓപ്പറേഷൻ തൂഫാന് പിന്തുണതേടി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ലഹരി മരുന്നുകളുടെ വിൽപ്പനയ്ക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് കർണാടക സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ഡി.കെ ശിവകുമാർ ഉറപ്പുനൽകി. ബംഗളൂരു വിധാൻ സൗധയിൽ എത്തിയാണ് ഡി.കെ ശിവകുമാറായി രമേശ്‌ ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ വിജയത്തെയാണ് കർണാടക മുഖ്യമന്ത്രി ആദ്യംതന്നെ അഭിനന്ദിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കേരള-കർണാടക പോലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിയെ വിളിച്ച് നിർദ്ദേശം നൽകി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം മറ്റന്നാൾ (ജൂലൈ 10) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് യോഗം