Fri Nov 06, 2026 7:39 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ ‘സമഗ്ര 2026’ ലോഗോ പ്രകാശനം ചെയ്തു

HOME / Kerala July 9, 2026

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) ആവിഷ്കരിക്കുന്ന ‘സമഗ്ര 2026′ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസി ലോഗോ പ്രകാശനം നിർവഹിച്ചു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കുന്നതിനും വിവിധ മേഖലകളെ സ്പർശിക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയാണിത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സർക്കാർ സേവനങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഈ പദ്ധതി ഏറെ പ്രയോജനപ്രദമാകുമെന്നും മന്ത്രി കെ. എ തുളസി അറിയിച്ചു.’സമഗ്ര 2026’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 23-ാം തീയതി എറണാകുളത്ത് വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം എസ് , പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.