പാറശ്ശാല:പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്നു തമിഴ്‌നാട് കരിങ്കല്‍ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തില്‍ കിടന്ന 7 പവന്റെ താലി മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ചെങ്കവിളക്ക് സമീപം ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം. മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. ഭര്‍ത്താവ് കുമാര്‍ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.
പിന്നാലെ വന്ന മോഷ്ടാവ് അനിഷയുടെ കഴുത്തില്‍ കിടന്ന മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നുവെങ്കിലും കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പൂവാര്‍ സ്‌റ്റേഷനില്‍ കുടുംബം പരാതിയുമായി എത്തിയെങ്കിലും അതിര്‍ത്തി തര്‍ക്കം പറഞ്ഞു പാറശാലയിലേക്ക് പറഞ്ഞു വിടുകയായിരുന്നു പാറശാല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്.




