Wed Nov 11, 2026 5:30 am
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മർ

Foodball / Sports July 6, 2026

ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിനായി കുപ്പായമണിഞ്ഞു. 2016-ല്‍ സ്വന്തം നാട്ടില്‍ വെച്ച് നടന്ന റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഈ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്.