Sun Sep 20, 2026 3:37 am
FLASH
X

മന്ത്രി കെ.എ. തുളസിയെ ഹരിതകർമ്മസേന ആദരിച്ചു

HOME / Kerala July 4, 2026

പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ആദരിച്ചു. അടുത്തിടെ, മന്ത്രി തൊളിക്കോട് പൊൻപാറ, ചെറുവക്കോണം ഉന്നതികൾ സന്ദർശിക്കുകയും പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു.

കൂടാതെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലും പ്രദേശത്തെ അങ്കണവാടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടെത്തി മന്ത്രി അന്വേഷിച്ച സാഹചര്യത്തിൽ അതിന് നന്ദി അറിയിച്ചുകൊണ്ടാണ് ഹരിതകർമ്മസേന അംഗങ്ങൾ സെക്രട്ടറിയേറ്റിലെത്തിയത്. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് സ്മിത, സെക്രട്ടറി സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ 36 പേരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്.