Fri Nov 06, 2026 7:54 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ദ പയനിയർ ഓഫീസ്പ്രവർത്തനമാരംഭിച്ചു

HOME / Kerala July 2, 2026

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഒന്നായ ദ പയനിയറിൻ്റെ കേരള എഡിഷൻ ഓഫീസിന്റെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വഴുതക്കാട് സെൻ്റ് ജോസഫ്സ് ബിൽഡിങ്ങിലെ ഓഫീസിൽ നടന്ന ചടങ്ങിൽ ഡിജിപി റാവാഡ എ ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ദ പയനിയറിന് വിശ്വാസ്യതയുടെയും പത്രപ്രവർത്തന ധാർമികതയുടെയും കാര്യത്തിൽ വലിയ സ്ഥാനമാണുള്ളതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാക പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാൻ വിജയിപ്പിക്കുന്നതിൽ പയനിയറിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഡിജിപി റവാഡ ചന്ദ്രശേഖർ പ്രത്യാശ പ്രകടിപ്പിച്ചു.

അമോഘ് പബ്ലിക്കേഷൻ നെറ്റ്‌വർക്ക്സ് ചെയർമാൻ സുധാകർ ഗൗഡ് ബണ്ടി അധ്യക്ഷനായിരുന്നു. കർണാടക കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം നാഗേഷ് റാവു വാൻസേ, ഫാ. ജേക്കബ് വടക്കേൽ എന്നിവർ ആശംസകൾ നേർന്നു.