Sun Sep 20, 2026 4:11 am
FLASH
X

തെരുവ് നായ ശല്യം രൂക്ഷം; തൃശ്ശൂരിലെ സ്‌കൂളിന് ഇന്ന് അവധി

HOME / Kerala June 29, 2026

തൃശ്ശൂരിലെ ചൂണ്ടൽ ഗവൺമെന്റ് യു പി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിനോട് ചേർന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയിൽ തെരുവുനായ പ്രസവിച്ച് നാല് കുഞ്ഞുങ്ങളുമായി തമ്പടിച്ചതാണ് അടിയന്തര അവധിക്ക് കാരണമായത്. സ്കൂൾ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭയമില്ലാതെ സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും, നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ അധികൃതരും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.

തെരുവുനായ ശല്യം രൂക്ഷമായതോടെ സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു. സ്കൂൾ പരിസരത്തുള്ള നായയെയും കുഞ്ഞുങ്ങളെയും പിടികൂടി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നടപടികളാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്.