Wed Nov 11, 2026 5:37 am
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

ലമീൻ യമാൽ മെസി ക്ലബിൽ

Foodball / Sports June 22, 2026

ലോകകപ്പിൽ കാബോ വെർദെയ്ക്കെതിരെ ​ഗോളില്ലാ സമനില വഴങ്ങിയ മത്സരത്തിൽ സ്പെയിനിനായി പകരക്കാരന്റെ റോളിലാണ് കൗമാര വിസ്മയം ലമീൻ യമാൽ കളത്തിലെത്തിയത്. രണ്ടാം പോരാട്ടത്തിൽ പക്ഷേ താരം ആദ്യ ഇലവനിൽ തന്നെ ഇറങ്ങി.  മത്സരത്തിന്റെ 10ാം മിനിറ്റിൽ ഒരു ലോ ക്രോസ് കൃത്യമായി വലയിലെത്തിച്ചാണ് ലമീൻ യമാൽ സ്പെയിനിനെ മുന്നിലെത്തിച്ചത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എട്ടാമത്തെ കളിക്കാരനായി യമാൽ മാറി.

ഈ ഗോൾ നേട്ടത്തോടെ ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, ലയണൽ മെസി എന്നിവരുൾപ്പെട്ട റെക്കോർഡ് പട്ടികയിലേക്കാണ് യമാലും തന്റെ പേര് എഴുതി ചേർത്തത്. ലോകകപ്പിൽ ​ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ റെക്കോർഡ് പട്ടികയിൽ മെസിയെ യമാൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ പിന്നിലാക്കി മുന്നേറുകയും ചെയ്തു. 18 വയസ്സും 343 ദിവസവും പ്രായമുള്ളപ്പോഴാണ് യമാൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുന്നത്. ലയണൽ മെസി 2006ൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ യമാലിനേക്കാൾ 14 ദിവസം പ്രായക്കൂടുതലുണ്ടായിരുന്നു. 18 വയസും 357 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ആദ്യ ലോകകപ്പ് വലയിലാക്കിയത്.

ഒപ്റ്റയുടെ റെക്കോർഡ് കണക്കുകൾ പ്രകാരം ലോകകപ്പ് മത്സരത്തിൽ സ്വന്തം രാജ്യത്തിനായി ആദ്യ ഗോൾ നേടുന്ന 18 വയസോ അതിൽ താഴെയോ പ്രായമുള്ള ചരിത്രത്തിലെ രണ്ടാമത്തെ കളിക്കാരനായി യമാൽ മാറി. 1958ലെ ലോകകപ്പിലാണ് പെലെ ആദ്യമായി ലോക പോരാട്ടത്തിൽ അരങ്ങേറുന്നത്.