Tue Aug 04, 2026 2:01 am
FLASH
X

തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു

HOME / Kerala June 19, 2026

മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരത്ത് വീണ്ടും എംപോക്സ് (Mpox) രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നു. സൗദി അറേബ്യയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ കിളിമാനൂർ സ്വദേശിയായ വ്യക്തിക്കാണ് ഇപ്പോൾ രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. വിദേശത്തുനിന്നും എത്തുന്നവരിൽ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

എംപോക്സ് (Mpox) എന്നാൽ മുൻപ് മങ്കിപോക്സ് (Monkeypox) എന്ന് അറിയപ്പെട്ടിരുന്ന, ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരാം.
Symptoms
പനി
ശരീരത്തിൽ കുമിളകൾ:
ശരീരവേദന ലസികാഗ്രന്ഥികളുടെ വീക്കo
ക്ഷീണം