Tue Aug 04, 2026 2:01 am
FLASH
X

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരമുയര്‍ത്തും

HOME / Kerala June 19, 2026

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 1032 കോടി രൂപ വകയിരുത്തി. ആര്‍ത്തവ ശുചിത്വ സംരംഭം ആരംഭിക്കും. സമഗ്രമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരും. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ സാധ്യത ഉറപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരമുണ്ടാക്കും.
ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ സ്ഥാപിക്കും. ഇതിനായി 25 കോടി രൂപ വകയിരുത്തി. കേരളത്തിലെ ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് പ്രത്യേക പരിഗണനയുണ്ടാകും. റാഗിംഗ് തടയാന്‍ പുതിയ പദ്ധതി രൂപീകരിക്കും. സിദ്ധാര്‍ഥ് സ്റ്റുഡന്റ് ആന്റി റാഗിംഗ് ആക്ട് നടപ്പാക്കും. കോളേജുകളില്‍ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കും.