Fri Jun 19, 2026 1:07 am
FLASH
X
booked.net

പോർച്ചുഗലിനെ ഞെട്ടിച്ച് കോംഗോയുടെ ആദ്യ ലോകകപ്പ് ഗോൾ; ചരിത്ര നായകനായി യോനെ വിസ

Foodball / Sports June 18, 2026

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോൾ കുറിച്ച് ഡിആർ കോംഗോ 2026 ലോകകപ്പിലെ ഗ്രൂപ്പ് കെ-യിൽ കരുത്തരായ പോർച്ചുഗലിനെതിരായ മത്സരത്തിലാണ് കോംഗോ താരം യോനെ വിസ ഈ ചരിത്ര ഗോൾ നേടിയത്. ഫുട്ബോൾ ലോകകപ്പ് വേദികളിൽ കോംഗോ നേടുന്ന ചരിത്രത്തിലെ ആദ്യ ഗോളാണിത്.

മുമ്പ് 1974-ൽ ‘സൈർ’ എന്ന പേരിൽ ലോകകപ്പ് കളിച്ച ചരിത്രമാണ് ടീമിനുള്ളത്. എന്നാൽ ആ പതിപ്പിൽ ഒരു ഗോൾ പോലും നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോകകപ്പിലെ ഒരു കോംഗോ താരം വലകുലുക്കുന്നത്. ഹൂസ്റ്റണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, വലതുവിങ്ങിൽ നിന്ന് ആറ് യാർഡ് ബോക്സിലേക്ക് പാഞ്ഞു വന്ന മനോഹരമായ ഒരു ക്രോസ് സ്വീകരിച്ച്, ഉജ്ജ്വലമായൊരു ഫിനിഷിംഗിലൂടെ വിസ പന്ത് പോസ്റ്റിന്റെ മുകളിൽ ഇടത് കോർണറിലേക്ക് എത്തിക്കുകയായിരുന്നു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന്റെ സട്രൈക്കറാണ് യോനെ വിസ. പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് താരം നേടിയത്. എന്നാൽ ഇതിനുമുമ്പ് ഇംഗ്ലീഷ് ക്ലബ്ബായ ബ്രെന്റ്ഫോർഡിലൂടെയാണ് വിസ ഫുട്ബോൾ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുന്നത്. ബ്രെന്റ്ഫോർഡിനായി ആകെ 49 ഗോളുകൾ നേടിയ താരം, മാനേജർ തോമസ് ഫ്രാങ്കിന് കീഴിൽ 149 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ കൂടി നേടി തിളങ്ങിയിട്ടുണ്ട്.