Thu Jun 18, 2026 1:01 am
FLASH
X
booked.net

വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചവർക്ക് എതിരെ പരാതി നൽകി

Kerala / News June 17, 2026

സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി ഗോവിന്ദൻ മാസ്റ്ററുടെ ഫോട്ടോ ഉപയോഗിച്ച് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതായി വിവിധങ്ങളായ പ്രചരണ കാർഡുകൾ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്ക് എതിരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗംഅഡ്വ. കെ.എസ് അരുൺകുമാർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ അധികാരി മുമ്പാകെ പരാതി നൽകി. കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ട് സിപിഐഎം വനിതകൾ ഈ സൗജന്യം സ്വീകരിക്കില്ല, പണം കൊടുത്ത് യാത്ര ചെയ്യും എന്ന രൂപത്തിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതായിട്ടാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തിൽ ഒരു പ്രസ്താവന ഗോവിന്ദൻ മാസ്റ്ററോ പാർട്ടിയോ നടത്തിയിട്ടില്ല.

വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച കവിതാ സുരേഷ്, ടോമി വെരനാണിക്കൽ (Tomy verananickal), ജിൽസ് (Jils Gils) തുടങ്ങി നിരവധി പ്രൊഫൈ ലുകൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ വാർത്തകൾ പാർട്ടിയുടേത് എന്ന പേരിൽ സൃഷ്ടിച്ച് അതിനായി ഡോക്കുമെന്റുകൾ ക്രിയേറ്റ് ചെയ്ത് പ്രചരണം നടത്തുകയാണ് ഇവർ ചെയ്യുന്നത് എന്നും. ഇത്തരത്തിലുള്ള കാർഡുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സമാനമായ പ്രചാരണം നടത്തിയ മറ്റ് ആളുകളെയും കണ്ടെത്തണമെന്നും വ്യക്തിഹത്യയും അപവാദപ്രചരണം നടത്തുന്നവർക്ക് എതിരെ അന്വേഷണം നടത്തി ഭാരതീയ ന്യായ സംഹിത പ്രകാരവും ഐടി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നുമാണ് പരാതി നൽകിയിരിക്കുന്നത്.