Fri Nov 06, 2026 9:03 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

എൻ‌.ഡി‌.എ-യിലും ഐ‌.എൻ‌.എ-യിലും പരിശീലനം നേടുന്ന കേഡറ്റുകളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കഴക്കൂട്ടം സൈനിക സ്കൂൾ

HOME / Kerala June 15, 2026

നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ നേവൽ അക്കാദമി (ഐ.എൻ.എ) എന്നിവിടങ്ങളിൽ നിലവിൽ പരിശീലനം നേടുന്ന 19 കഴക്കൂട്ടം സൈനിക സ്കൂൾ പൂർവവിദ്യാർത്ഥികൾ സ്കൂൾ കേഡറ്റുകളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ പരിശീലന കേന്ദ്രങ്ങളിലെ പ്രവേശനം, പരിശീലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് പരിശീലനം നേടുന്നവർ മറുപടി നല്കി. സായുധ സേനയിൽ ജോലിക്ക് തയ്യാറെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ ങ്ങളാണ് മുഖാമുഖ ത്തിൽ ചർച്ചയായത്. ഇന്ത്യയിലെ പ്രമുഖ പ്രതിരോധ പരിശീലന സ്ഥാപനങ്ങളിലെ ജീവിതത്തെക്കുറിച്ച് നേരിട്ട് അറിയാനുള്ള സവിശേഷമായ അവസരമാണ് ആശയവിനിമയ പരിപാടിയിലൂടെ സൈനിക സ്കൂൾ കേഡറ്റുകൾക്ക് ലഭിച്ചത്.

സൈനിക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഒഫീഷ്യറ്റിംഗ് പ്രിൻസിപ്പൽ വിങ് കമാൻഡർ എം രാജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ അബ്രഹാം ഫിലിപ്പ്, ഫാക്കൽറ്റി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സൈനിക് സ്കൂൾ കഴക്കൂട്ടം 1999 ബാച്ച് ഓൾഡ് ബോയ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി . സൗഹൃദപരമായ കായിക മത്സരങ്ങളും സംഘടിപ്പിച്ചു, ഇത് പൂർവ്വ വിദ്യാർത്ഥികളും നിലവിലെ കേഡറ്റുകളും തമ്മിലുള്ള സൗഹൃദം വളർത്തുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.