Mon Aug 03, 2026 5:29 pm
FLASH
X

ലഹരിവേട്ടക്കിടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു

HOME / National June 12, 2026

ന്യൂഡൽഹി: ലഹരിവേട്ടയ്ക്കിടെ ഫ്ലാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. സ്വരൂപ് നഗറിൽ ലഹരിവിരുദ്ധ സേന നടത്തിയ റെയ്ഡിനിടെയാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ നൈജീരിയൻ സ്വദേശിനി സ്റ്റെല്ല പിയൂസ് (41) ആണ് മരിച്ചത്. റെയ്ഡിനിടെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ഒരു മുറിയിൽ ലഹരി നിർമ്മാണത്തിനായി സജ്ജീകരിച്ച നിലയിൽ ലബോറട്ടറിയും വൻതോതിൽ രാസവസ്തുക്കളും കണ്ടെത്തി. പരിശോധനയ്ക്കിടെ റോമിയോ എന്ന ആഫ്രിക്കൻ സ്വദേശിയെയും പിടികൂടി. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎയും 1.5 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.