കരുനാഗപ്പള്ളി : ആലപ്പാട് കടൽത്തീരത്ത് കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിനായി പുലിമുട്ട് സ്ഥാപിക്കുന്ന പദ്ധതിക്ക് 583.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു ആലപ്പാടിനായി കിഫ്ബി ഫണ്ടുപയോഗിച്ച് സമഗ്ര പുലിമുട്ട് പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ആയതിനായുള്ള സർക്കാർ ഉത്തരവ്.17-4-2023ൽ ലഭിക്കുകയുണ്ടായി. കിഫ്ബിയുടെ സാമ്പത്തികാനുമതിക്കായി സമർപ്പിച്ചപ്പോൾ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്ന കാരണം കൊണ്ട് മാറ്റി വയ്കുകയായിരുന്നു .
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു മന്ത്രിസഭ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കി ൽ നിന്നും വായ്പ കണ്ടെത്തി ഈ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ആയതനുസരിച്ചു സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജലവിഭവ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിഷൻ ഡയറക്ടർ ആലപ്പാട് പുലിമുട്ട് നിർമാണത്തിന് 583.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട് സി. ആർ. ഇസഡ് അനുമതിക്കായുള്ള നടപടി നടന്നു വരുന്നു . ഒരുമാസത്തിനകം സർക്കാരിൽ നിന്നുള്ള ഭാരണാനുമതി നൽ കുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉറപ്പ് നൽകിയതായി സി ആർ മഹേഷ് എം എൽ എ അറിയിച്ചു




