Sat Jun 13, 2026 1:07 am
FLASH
X
booked.net

ഷൂട്ടിം​ഗ് വിസ്മയം ജസ്പാൽ റാണ അന്തരിച്ചു

National / News June 12, 2026

ഇന്ത്യൻ ഷൂട്ടിങ് വിസ്മയം ജസ്‌പാൽ റാണ (49) അന്തരിച്ചു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ പരിശീലകനായിരുന്നു. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരം. 4 എഡിഷനുകളിലായി 9 സ്വർണം അടക്കം 15 മെഡൽ ആണ് ജസ്പാൽ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്.