Fri Nov 06, 2026 9:10 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

HOME / Kerala June 12, 2026

തലസ്ഥാനത്തെ കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ കുത്തേറ്റു. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇജാസ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശീയമായ സ്കൂളിലെ കുട്ടികളും പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇജാസ് പുറത്തുനിന്നെത്തിയ സംഘത്തിൽപ്പെട്ടയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇജാസിനു നേരെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളായ മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.