Tue Aug 04, 2026 4:11 am
FLASH
X

വിവാദപ്രസ്താവനകള്‍ക്കിടെ നടി അൻസിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടന അമ്മ

HOME / Kerala June 12, 2026

കൊച്ചി : സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള നോട്ടീസില്‍ പരസ്യ പ്രതികരണങ്ങളില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 17നുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടായേക്കും.

അൻസിബയുടെ ആരോപണങ്ങള്‍ സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. സംഘടനയില്‍ പ്രശ്നങ്ങള്‍ തീർക്കാൻ ശ്രമിക്കാതെ വിവാദങ്ങള്‍ പുറത്തേക്ക് വലിച്ചിഴച്ചു. ബൈലോ പിന്തുടരാൻ ബാധ്യതയുള്ള ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചുവെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമ്മ സംഘടനയുടെ ജോയിന്‍റ് സെക്രട്ടറിയായിരുന്നു അൻസിബ. പദവിയില്‍ നിന്ന് രാജി വച്ച്‌ മാസങ്ങള്‍‌ക്കു ശേഷമാണ് അൻസിബ വിവാദ പരാമർശങ്ങള്‍ നടത്തിയത്. നടൻ ടിനി ടോമിനെതിരേ നടി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല നടി ലക്ഷ്മി പ്രിയ തന്നെ വ്യാജക്കേസില്‍ പെടുത്തിയെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നല്‍കിയിട്ടുണ്ട്.