Fri Nov 06, 2026 9:19 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

‘ഇമാക്’ സൈലന്റ് ഹീറോസ് അവാർഡ്‌സ് 2026 വിതരണം ചെയ്തു

HOME / Kerala June 12, 2026

തൃശൂർ: കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള(ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പുരസ്കാര നിശയുടെ എട്ടാം പതിപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു. ഹരി ആനന്ദ് ലേബലിന്റെ സ്ഥാപകനും ഡിസൈനറും സംരംഭകനുമായ ഹരി ആനന്ദിനാണ് ഇത്തവണത്തെ ഇമാക് ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്. ‘ഇന്ത്യയിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വ്യവസായമാണ് ഇവന്റ് മാനേജ്‌മെന്റ് മേഖല. കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഈ മേഖല വളരെ പ്രധാനപ്പെട്ട ഒരു തൊഴിൽദാതാവ് മാത്രമല്ല, നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടി ഗണ്യമായ സംഭാവന നൽകുന്ന ഒന്നാണ്.’ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

ഇമാക് അംഗങ്ങൾക്കായി പ്രത്യേക ക്ഷേമ പദ്ധതി ‘ഇമാക് മെഡ്‌കെയർ’ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളിലോ രോഗബാധകളിലോ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, വിനോദപരിപാടികള്‍ എന്നിവയും നടന്നു. 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സൈലന്റ് ഹീറോസ് അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിച്ചു. കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ അംഗീകരിക്കാനും ആഘോഷിക്കുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.