Tue Jun 09, 2026 12:40 am
FLASH
X
booked.net

സമൂഹം എന്നും പണ്ഡിറ്റ് കറുപ്പനെ ഓർത്തിരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala / News June 8, 2026

ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഡോ:പൽപ്പു തുടങ്ങിയ വർക്കൊപ്പം പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു പണ്ഡിറ്റ് കറുപ്പനെന്നും, സമൂഹം എന്നും അദ്ദേഹത്തെ ഓർത്തിരിക്കണമെന്നും, പുതിയ തലമുറ പണ്ഡിറ്റ് കറുപ്പനെക്കുറിച്ച് പഠിക്കണമെന്നും, ജാതിക്കുമ്മി എന്ന കവിതയിലൂടെ സമൂഹതിന്മകൾ ക്കെത്തിനെതിരെ തൂലിക പടവാളാക്കിയ നവോദ്ധാന നായകനാണ് പണ്ഡിറ്റ് കറുപ്പനെന്നും ആരോഗ്യ – ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ ഐ.പി.എസ്അവാർഡ് വിതരണം നടത്തി.

പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി ജില്ലാ പ്രസിഡൻറ് എസ്. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ധീവരസഭ സീനിയർ വൈസ് പ്രസിഡണ്ട് പൂന്തുറ ശ്രീകുമാർ,സി.പി.എം ചാല ഏരിയാ കമ്മിറ്റി സെക്രട്ടറി ജയിൽകുമാർ , സി പി ഐ നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ, നഗരസഭ കൗൺസിലർമാരായ എസ്.എസ് ശ്രുതി നീറമൺകര ഹരി ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു,ജില്ലാസെക്രട്ടറി കാലടി സുഗതൻ, സാംസ്കാരിക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ സുരേഷ് കുമാർ, ധീവര മഹിളാ സഭ ജില്ലാ പ്രസിഡന്റ് ശാന്തി ശിശുപാലൻ എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സമിതി ജില്ലാ സെക്രട്ടറി എം.ആർ.മോഹനൻ സ്വാഗതവും, ധീവരസഭ കല്ലടി മുഖം കരയോഗം സെക്രട്ടറി ആർ. സുഗതൻ നന്ദിയും രേഖപ്പെടുത്തി. ഫോട്ടോ: പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി സംഘടിപ്പിച്ചവിദ്യാഭ്യാസ അവാർഡ് ദാന അനുമോദന സമ്മേളനം മന്ത്രി കെ.മുരളിധരൻ ഉത്ഘാടനം ചെയ്യുന്നു.