Fri Nov 06, 2026 9:45 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ

HOME / Kerala June 3, 2026

തിരുവനന്തപുരം : നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്.

നേരത്തെ ഹസീനയും സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഹസീന എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം. ദമ്പതികൾക്ക് നാല് മക്കളുണ്ട്.