Fri Nov 06, 2026 9:46 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

പുറത്താക്കി വാതിൽ അടയ്ക്കും ” മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസ്

HOME / Kerala May 29, 2026

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ്റെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസിലേക്കാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.സാധാരണ നയിപ്രഖ്യാപന ദിനത്തിൽ അതിനുമുമ്പ് മാധ്യമങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും നിലപാടുകൾ ചോദിച്ചറിയാൻ എത്തുക പതിവാണ്. ഇതനുസരിച്ച് പ്രതികരണം ആരായാൻ എത്തിയ മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് മുഖ്യ മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. അതെ സമയം സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യഥേഷ്‌ടം കൻടോൺമെൻ്റ് ഹൗസിലേക്ക് കടത്തിവിടുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വാടകവീട്ടിലെ വീഡിയോ സംബന്ധിച്ച് ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ വച്ചും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. പതിമൂന്നാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത്.ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് ഔദ്യോഗിക വസതിയിൽ വിലക്ക് ഏർപ്പെടുത്തിയത്.