Fri Nov 06, 2026 9:54 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

റാംപിൽ സ്റ്റൈലിന്റെ വിസ്മയം തീർക്കാൻ തിരുവനന്തപുരം ലുലുമാൾ; ഫാഷൻ വീക്കിന് വ്യാഴാഴ്ച തുടക്കം

HOME / Kerala May 27, 2026

തിരുവനന്തപുരം: ആഗോള ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകളും സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും തലസ്ഥാന നഗരിയിലേക്ക് എത്തിച്ച് നാലാമത് ലുലു ഫാഷൻ വീക്കിന് മെയ് 28 മുതൽ തുടക്കമാകും. മെയ് 31 വരെ നാല് ദിവസങ്ങളിലായി തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ഫാഷൻ വീക്ക്, ഫാഷനും എന്റർടെയ്ൻമെന്റും ഒരുമിക്കുന്ന വേറിട്ട അനുഭവമാകും സമ്മാനിക്കുക. രാജ്യത്തെ പ്രമുഖ മോഡലുകളും ഫാഷൻ ഡിസൈനർമാരും അണിനിരക്കുന്ന ഷോയിൽ ദേശീയ-അന്തർദേശീയ തലത്തിലെ ഇരുപതോളം പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കും. ഏറ്റവും പുതിയ കളക്ഷനുകളും ട്രെൻഡിംഗ് സ്റ്റൈലുകളും റാംപിലൂടെ അവതരിപ്പിക്കും.

ഇന്ത്യൻ എത്നിക് വസ്ത്രങ്ങൾ, ഡിസൈനർ ഔട്ട്ഫിറ്റുകൾ, ട്രാവൽ ആക്സസറികൾ, കിഡ്സ് ഫാഷൻ തുടങ്ങി വൈവിധ്യമാർന്ന ഫാഷൻ ശൈലികൾ പ്രേക്ഷകർക്കായി അവതരിപ്പിക്കും. മലയാള സിനിമ-സീരിയൽ രംഗത്തെ ശ്രദ്ധേയ താരങ്ങളും റാംപിൽ എത്തും.തിരുവനന്തപുരം നഗരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ഫാഷൻ ഡെസ്റ്റിനേഷനുകളിലൊന്നാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നതെന്ന് തിരുവനന്തപുരം ലുലുമാൾ അധികൃതർ അറിയിച്ചു. ആഗോള നിലവാരത്തിലുള്ള ഫാഷൻ ട്രെൻഡുകൾ നേരിട്ട് അനുഭവിക്കാനുള്ള അവസരം കൂടിയാണ് ഫാഷൻ വീക്ക്.

ഫാഷൻ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ഉത്സവ് ഡോലകിയയാണ് ഫാഷൻ വീക്കിന്റെ കൊറിയോഗ്രാഫർ. ഓരോ ദിവസവും റാംപ് വാക്കിനൊപ്പം ലൈവ് ബാൻഡ് പെർഫോമൻസുകളും അരങ്ങേറും. ഫാഷൻ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷൻ സ്റ്റോറിൽ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വസ്ത്രങ്ങൾക്കും ഫാഷൻ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവുകൾ ലഭ്യമാകും. ബ്ലാക്ക് ബെറീസാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന്റെ മുഖ്യ സ്പോൺസർ.