Tue Aug 04, 2026 6:29 am
FLASH
X

എഐ നിരീക്ഷണത്തിൽ സർക്കാർ ഓഫീസുകൾ! അഴിമതി തടയാൻ ‘ഓപ്പറേഷൻ സീറോ’യുമായി സർക്കാർ

HOME / Kerala May 26, 2026

തിരുവനന്തപുരം: അഴിമതി തടയാൻ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. ‘ഓപ്പറേഷൻ തൂഫാൻ’ക്ക് പിന്നാലെ ഇനി ‘ഓപ്പറേഷൻ സീറോ’യിലൂടെ സർക്കാർ ഓഫീസുകളിൽ എഐ അധിഷ്ഠിത നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. പദ്ധതിയുടെ രൂപരേഖ വിജിലൻസ് വിഭാഗം തയ്യാറാക്കിയതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തിൽ ചർച്ച ചെയ്യുമെന്നും റിപ്പോർട്ട്.

പൊതുപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അഴിമതി നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതേസമയം ജൂൺ 1 മുതൽ ‘ഓപ്പറേഷൻ തൂഫാൻ – ദ നർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കാനും സർക്കാർ ഒരുങ്ങുന്നു. മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതും മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനം വർധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാകും.