Tue Aug 04, 2026 6:29 am
FLASH
X

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും: മുഖ്യമന്ത്രി വി. ഡി . സതീശന്‍

HOME / Kerala May 26, 2026

തിരുവനന്തപുരം: പെന്‍ഷന്‍ വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കുമെന്ന് മുഖ്യ മന്ത്രി വി. ഡി . സതീശന്‍ വ്യക്തമാക്കി. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കേരള നല്‍കിയ നിവേദനം വിശദമായി പരിശോധിച്ച അദ്ദേഹം വൈകാതെ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് മുഖ്യ മന്ത്രി എസ്. ജെ. യു. കെ നിവേദക സംഘവുമായി സംസാരിച്ചത്. പെന്‍ഷന്‍ വര്‍ദ്ധനക്ക് പുറമെ, കുടിശിക , പകുതി പെന്‍ഷന്‍ , ആശ്രിത പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന പ്രസിഡന്റ് എസ്. ആര്‍. ശക്തിധരന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ നായര്‍, ജനറല്‍ സെക്രട്ടറി വി. ആര്‍ രാജമോഹന്‍ ,ജില്ലാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ. പി.രാജശേഖരന്‍ പിള്ള എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.