തിരുവനന്തപുരം: വൈകുന്നേരം 5:30-ന് തുടങ്ങിയ ഔദ്യോഗിക ഉദ്ഘാടന യോഗത്തിന് തരംഗം പ്രസിഡന്റ് സ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തരംഗം സെക്രട്ടറി സ. വൈദ്യനാഥൻ എം സ്വാഗതം ആശംസിച്ചു. മിനിസ്ക്രീനിലൂടെയും ‘വാഴ 2’ സിനിമയിലെ ലേഖ മിസ്സ് എന്ന മനോഹര കഥാപാത്രത്തിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ശ്രീകുട്ടി കെ. നായർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. AKBEF ജില്ലാ സെക്രട്ടറി സ. സുബിൻ ബാബു, ജില്ലാ ചെയർമാൻ സ. സന്തോഷ് കുമാർ, ജില്ലാ വനിതാ കൺവീനർ സ. സാവിത്രി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് തരംഗം ജോയിന്റ് സെക്രട്ടറി സ. നിഖിൽരാജ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
മാതൃസംഘടനയായ AIBEA അതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്ന ഈ ചരിത്രപ്രധാനമായ വർഷത്തിൽ ജില്ലയിലെ അർഹരായ *80 കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ഈ വേദിയിൽ വെച്ച് നിർവ്വഹിക്കുകയുണ്ടായി കൂടാതെ മുൻ വർഷം നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും, ഈ വർഷത്തെ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികളെ മോമെന്റോ നൽകി ആദരിക്കലും ഇതേ വേദിയിൽ വെച്ച് നടന്നു ശേഷം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ മികച്ചൊരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത് 300ൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.




