Thu May 21, 2026 10:28 pm
FLASH
X
booked.net

നിയന്ത്രണംവിട്ട  മീന്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച്  അപകടം

Kerala / News May 21, 2026

പാറശ്ശാല: ദേശീയപാതയില്‍ ഇഞ്ചിവിളയില്‍  നിയന്ത്രണംവിട്ട  മീന്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ത്തശേഷം വീടിന്റെ  മതിലിടിച്ചു തകര്‍ത്തു.ചൊവ്വാഴ്ച്ച അതിരാവിലെ 3.30 മണിക്കാണ് അപകടം സംഭവിച്ചത്. കനത്ത മഴയില്‍ ടയര്‍ സ്ലിപ്പായാണ് അപകടം ഉണ്ടായത്. കൊടും വളവും കുത്തിറക്കവുമായ റോഡ് ആണിവിടെ. കളിയിക്കാവിള മാര്‍ക്കറ്റില്‍ മീന്‍ലോഡ് ഇറക്കിയ ശേഷം പാറശാലയിലേക്ക് മടങ്ങിവരുന്ന മീന്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.   വൈദ്യുത പോസ്റ്റും ലൈനുകളും തകര്‍ന്ന് ദീര്‍ഘനേരം വൈദ്യുത തടസ്സം നേരിട്ടു. മീന്‍ ലോറി  െ്രെഡവര്‍ കളിയിക്കാവിള സ്വദേശി ഇബ്‌റൂസ് കാര്‍മല്‍ പരിക്കുകളോടുകൂടി പാറശാല സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ചികിത്സ തേടി.  ഇതിന് മുന്‍പും നിരവധി തവണ സമാനമായ നിലയില്‍ ഇവിടെ അപകടം നടന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട മീന്‍ ലോറി എടുത്തുമാറ്റിയശേഷം പാറശാല  ഇലക്ട്രിസിറ്റി ജീവനക്കാരെത്തി തകര്‍ന്ന വൈദ്യുതി പോസ്റ്റും ലൈനുകളും മാറ്റി സ്ഥാപിച്ചശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.