Sun Sep 20, 2026 12:09 pm
FLASH
X

ഷാഹിനയുടെ സ്റ്റാൾ സന്ദർശിച്ചു

HOME / Kerala May 20, 2026

ബഹു. ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ‘വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ്’ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന, മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ ശ്രീമതി ഷാഹിനയുടെ സ്റ്റാൾ സന്ദർശിച്ചു.

പരമ്പരാഗത കാർഷിക ഉത്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച ആകർഷകമായ പ്രദർശന വസ്തുക്കളിൽ നിന്നും ഗവർണർ ഒരു ഉത്പന്നം വില കൊടുത്ത് വാങ്ങുകയും ചെയ്തു. പ്രാദേശിക സംരംഭകത്വത്തെയും തദ്ദേശീയ ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയെയും, ശ്രീമതി ഷാഹിനയെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഈ സംരംഭം എല്ലാവർക്കും മാതൃകയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.