Mon Nov 02, 2026 8:40 pm
FLASH
സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      കാത്തിരിപ്പിന് വിരാമം,ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്,      |      അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം      |      നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ      |      വെള്ളായണി കായൽ സംരക്ഷിക്കപ്പെടണം!      |      
X

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം, പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രി ആവശ്യപ്പെടും

HOME / National May 6, 2026

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉപാധികൾ മുന്നോട്ടുവെച്ചു.ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാൻഡ് തമിഴ്‌നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് കോൺ​ഗ്രസ് നേതൃത്വം അടിയന്തര യോഗം വിളിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം എന്നാണ് കോൺ​ഗ്രസ് നേത‍ൃത്വം അറിയിച്ചത്. നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു.