Wed Nov 11, 2026 7:17 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ഡാർക്ക് ട്രാക്കിംഗ്.ഏപ്രിൽ 24-ന് തീയേറ്ററിൽ

Entertainment / Malayalam April 20, 2026

വ്യത്യസ്തമായ കുറ്റാന്വേഷണ കഥയുമായി എത്തുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം ഏപ്രിൽ 24 – ന് തീയേറ്ററിലെത്തും.ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.

ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ [ അരിസ്റ്റോ സുരേഷ് ] യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ .ചിത്രത്തിന്റെ ഡി.ഒ.പി കൈകാര്യം ചെയ്യുന്നതും എ.കെ.ശ്രീകുമാർ തന്നെ. വർഷങ്ങളോളം ക്യാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്.

ആർ.ജെ. കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമ്മിക്കുന്ന ഡാർക്ക് ട്രാക്കിംഗ് രചന, സംവിധാനം – എ.കെ.ശ്രീകുമാർ നിർവഹിക്കുന്നു. ക്യാമറ – എ.കെ.ശ്രീകുമാർ, ഗാന രചന – വിനോദ് കൃഷ്ണൻ ,ജീമോൻ എബ്രഹാം, സംഗീതം – സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ചോഴൻ, ബി.ജി.എം – സഞ്‌ജീവ് കൃഷ്ണൻ, ആർട്ട് – അനിൽ കോരാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ ജോർജ്, ആക്ഷൻ -സുരേഷ് സുന്ദരം, കോറിയോഗ്രാഫി – മനോജ് കലാഭവൻ, മേക്കപ്പ് – രജനി, കോസ്റ്റ്യൂം – ശ്രീജ മനോജ്, സ്റ്റുഡിയോ – പി.ആർ. പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ – നിജേഷ് സി,പി.ആർ.ഒ – അയ്മനം സാജൻ അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ, തുടങ്ങിയവരും മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു.ചിത്രം ഏപ്രിൽ 24 – ന് തീയേറ്ററിലെത്തും.

അയ്മനം സാജൻ.