Wed Aug 05, 2026 1:49 am
FLASH
X

ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ് ഇന്ന്: കൂടിക്കാഴ്ചയ്ക്ക് 49 പേർ

HOME March 18, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ (01.04.2026 മുതൽ 30.09.2026 കൂടിയ) ആറു മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാർച്ച് 18 ബുധനാഴ്ച നടക്കും.,56 അപേക്ഷകൾ ലഭിച്ചതിൽ 49 പേർ കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി.മതിയായ യോഗ്യതയില്ലാത്ത 7 അപേക്ഷകരെ ഒഴിവാക്കി. നാളെ രാവിലെ 10 മുതൽദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ.പി.സി. ദിനേശൻ നമ്പൂതിരിപ്പാട് അപേക്ഷകരു മായി കൂടിക്കാഴ്ച നടത്തി മേൽശാന്തി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്തും. തുടർന്ന് ക്ഷേത്രം നമസ്‌കാര മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി, ദേവസ്വം ഭാരവാഹികൾ, ഭക്‌തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ബ്രഹ്മശ്രീ. മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി പുതിയ മേൽശാന്തിയെ നറുക്കെടുക്കും. പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 31ന് രാത്രി ചുമതലയേൽക്കും..