Thu Mar 19, 2026 3:19 pm
FLASH
X
booked.net

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

News March 17, 2026

ഡല്‍ഹിയില്‍ ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നല്‍കി

60 പേരുകള്‍ക്കാണ് അംഗീകാരമായത് എന്നാണ് കരുതുന്നത്. ഇന്നു രാവിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി (സിഇസി) ചേർന്ന് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കും.മാരത്തൺ ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ രാത്രി വൈകി സ്കീനിംഗ് കമ്മിറ്റി ആദ്യഘട്ട പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. 19 സിറ്റിംഗ് എംഎല്‍എമാരുടെ പേരുകളടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും കഴിഞ്ഞദിവസം ചേർന്ന സിഇസി അംഗീകരിച്ചിരുന്നു. തളിപ്പറമ്പ്, അമ്പലപ്പുഴ, പയ്യന്നൂർ തുടങ്ങി സിപിഎമ്മില്‍നിന്ന് വിഘടിച്ചു നില്‍ക്കുന്ന നേതാക്കളെയടക്കം പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും പട്ടിക.