Tue Aug 04, 2026 6:59 pm
FLASH
X

വേൾഡ് കപ്പ് കൗണ്ട് ഡൗൺ ഷോയുമായി കല്ലറക്കൽ ഫൌണ്ടേഷന്റെ സ്റ്റീഫൻ ആന്റണി 

HOME / Kerala March 14, 2026

ആലുവ: കല്ലറക്കൽ ഫൗണ്ടേഷനും സ്പ‌ർശനം ആർട്‌സും സംയുക്തമായി നടത്തി വരുന്ന ലഹരി മുക്ത ബാല്യം ലഹരി മുക്ത ഭാരതം കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി  വേൾഡ് കപ്പ് കൗണ്ട് ഡൗൺ ഷോ  ആലുവ യു.സി. കോളേജിൽ എത്തി. പരിപാടിയിൽ മുൻ അന്താരാഷ്ട്ര താരം എം.എം ജേക്കബ്, ദേശീയ താരവും പൂർവ്വ വിദ്യാർഥിയുമായ എൻ.ജെ ജേക്കബ്, മുൻ യൂണി വേഴ്സ‌ിറ്റി താരം അബു ഹാരിസ് എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, കായിക വകുപ്പ് മേധാവി ഡോ. ബിന്ദു എം, ഡോ. രജീഷ് ചാക്കോ, വിദ്യാർഥിയായ നിഹാൽ എന്നിവർ സംസാരിച്ചു. കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർമാരായ സ്റ്റീഫൻ ആന്റണി കല്ലറക്കലും, മോളി സ്റ്റീഫനുമാണ് നേതൃത്വം നൽകുന്നത്