Fri Mar 13, 2026 3:08 am
FLASH
X
booked.net

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം”; ചിത്രീകരണം പുരോഗമിക്കുന്നു

Entertainment / Malayalam March 12, 2026

തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്ന ചിത്രമാണിത്

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം “വലയം” ചിത്രീകരണം പുരോഗമിക്കുന്നു. ‘രഘുറാം’ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ  നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ഹ്രസ്വചിത്രം നിർമിക്കുന്നത്.

ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: അനൂപ് മനോഹർ, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്.ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.