Wed Nov 11, 2026 7:46 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

കാട്ടാക്കട നഗരവികസനം : ആദ്യഘട്ട ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു

HOME / Kerala March 12, 2026

കാട്ടാക്കട നഗരവികസനത്തിന്റെ ഭാഗമായി ആദ്യഘട്ട ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. കാട്ടാക്കട ജംഗ്ഷൻ വികസനം എന്ന ദീർഘനാളായ സ്വപ്നം ഇവിടെ യാഥാർത്ഥ്യമാവുകയാണെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇപ്പോൾ സുതാര്യമാണെന്നും മന്ത്രി പറഞ്ഞു.

2020-21 സംസ്ഥാന ബഡ്ജറ്റിലാണ് കാട്ടാക്കട ജംഗ്ഷൻ വികസനത്തിനായുള്ള തുക വകയിരുത്തിയത്. മൂന്ന് റീച്ചുകളായാണ് പദ്ധതി നടപ്പിലാക്കുന്നതും ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ചു വരുന്നതും. ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള കാട്ടാക്കട- നെയ്യാർ ഡാം റോഡിന്റെ ഇരുവശത്തുനിന്നും ഭൂമി വിട്ടുനൽകിയവർക്കാണ് ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരം നൽകിയത്. 150 പേർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാരം നൽകുന്നത്.

മൂന്ന് റീച്ചുകളായിട്ടാണ് കാട്ടാക്കട ജംഗ്ഷൻ വികസനം നടപ്പിലാക്കുന്നത്. റീച്ച് ഒന്നിൽ മുളിയൂർ മുതൽ ക്രിസ്ത്യൻ കോളേജ് വരെയുള്ള റോഡ്, റീച്ച് രണ്ടിൽ കാട്ടാക്കട ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ പെരുംകുളത്ത് റോഡ്, റീച്ച് മൂന്നിൽ മൂന്ന് ഇടറോഡുകൾ ചേർന്നാണ് വികസനം നടപ്പിലാക്കുന്നത്. മുളിയൂർ -പൂച്ചെടിവിള റോഡ്, കാട്ടാക്കട -പൂച്ചെടിവിള റോഡ്, ക്രിസ്ത്യൻ കോളേജ്- മാർക്കറ്റ് റോഡ് എന്നിങ്ങനെയാണ് വികസനം നടപ്പിലാക്കുന്നത്.

കേരളം നേട്ടങ്ങളുടെ നെറുകയിലേക്ക് കയറുകയാണെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ചു നിൽക്കുമ്പോഴാണ് വികസനം സാധ്യമായി നവകേരളം സൃഷ്ടിക്കപ്പെടുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ ഐ. ബി സതീഷ് എം.എൽ. എ പറഞ്ഞു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത വി.ജെ, വൈസ് പ്രസിഡന്റ് കെ. സുധീഷ് കുമാർ, ജില്ലാ കളക്ടർ അനു കുമാരി, സ്‌പെഷ്യൽ തഹസിൽദാർ ഷിഹസനാസ് കെ.എസ്, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായി.