കരുനാഗപ്പള്ളി : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ തൊഴിലാളികൾ കരുനാഗപ്പള്ളി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ക്ലബ്ബിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിനു എത്തി സമാപിച്ചു. തുടർന്ന് നടത്തിയ ധർണ്ണ സമരം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി സുധർമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ആർ സോമരാജൻ പിള്ള ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് സി രാധാമണി, പി കെ ബാലചന്ദ്രൻ, എസ് സുനിൽകുമാർ, അശോകൻ, ജെ സോമൻ, വി കല, എസ് അനി, ടി ബീന, സുനിത, മനുരാജ്, ലതിക, സുകുമാരി എന്നിവർ സംസാരിച്ചു.




